Tuesday, 29 October 2019

പുണ്യ റബീഇനെ വരവേറ്റ് കാസര്‍കോട് നഗരത്തില്‍ മുഹിമ്മാത്തിന്റെ അത്യുജ്ജ്വല മീലാദ് വിളംബര റാലി, പ്രകീര്‍ത്തന സദസ്സ് ബുധനാഴ്ച തുടങ്ങും

കാസര്‍കോട്: പ്രവാചക ജന്മ മാസത്തിന് വരവേല്‍പ് നല്‍കി കാസര്‍കോട് നഗരത്തില്‍  മുഹിമ്മാത്തിന്റെ അത്യുജ്ജ്വല മീലാദ് റാലി. ആയിരത്തിലേറെ മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും നൂറ് കണക്കിനു പ്രവര്‍ത്തകരും അണി നിരന്ന റാലിയില്‍ ദഫ്, സ്‌കൗട്ട് സംഘങ്ങളുടെ  ആകര്‍ഷണീയമായ ഡിസ്‌പ്ലേ കൗതുകമുണര്‍ത്തി. പുലിക്കുന്നില്‍  നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്വലാത്തും ബൈത്തും മദ്ഹ് ഗീതങ്ങളുമായി നീങ്ങിയ റാലി നഗരത്തില്‍ തൂവള്ള സാഗരം തീര്‍ത്തു.  




വിളംബര റാലിക്ക് സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, അമീറലി ചൂരി, ഇത്തിഹാദ്  മുഹമ്മദ് ഹാജി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, ഹസന്‍ കുഞ്ഞി മള്ഹര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ബാസ് സഖാഫി ചേരൂര്‍, മുഹമ്മദ് സി ടിപ്പുനഗര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന  പ്രകീര്‍ത്തന സദസ്സിന് ബുധനാഴ്ച തുടക്കമാവും. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് രണ്ടുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍  പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 12 വരെ വിപുലമായ രീതിയില്‍ സ്ഥാപനത്തില്‍ നടന്നു വരുന്ന പ്രകീര്‍ത്തന സദസ്സ് പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കും. മൗലിദ് പാരായണം, വിദ്യാത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും. 12ന് മീലാദ് ഘോഷയാത്രയോടെ സമാപിക്കും.  


SHARE THIS

Author:

0 التعليقات: