മൂന്നാര്‍ മലയിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഗതാഗതം പുന:സ്ഥാപിച്ചില്ല

മൂന്നാര്‍: കനത്ത പേമാരിയെത്തുടര്‍ന്ന് കൊച്ചി- -മധുര ദേശീയപാതയില്‍ ലാക്കാട് ഗ്യാപ്പിലുണ്ടായ മലയിടിച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നിര്‍മ്മാണത്തൊഴിലാളികളായ ഉദുമല്‍, കമാല്‍എ്രന്നിവരെയാണ്   കാണാതായത്. ഉദുമലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

 തമിഴ്‌നാട് വത്തലകുണ്ട് സ്വദേശി പാല്‍രാജ്(45) പട്ടാമ്പി സ്വദേശികളായ സുധീര്‍, ചിന്നന്‍, ഭാഗ്യരാജ് എന്നി്രെര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയപാതയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ടിപ്പര്‍ ലോറി പാറ വീണ് പൂര്‍ണമായി തകര്‍ന്നു.

ചൊവ്വാഴ്ച പകല്‍ ഒന്നര മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിനുശേഷം മൂന്നരയോടെ മുമ്പ് ഇടിഞ്ഞതിന്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു. റോഡിലെ കല്ല് പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാര്‍ സ്ഥലത്തുനിന്ന് മാറിയിരുന്നതായി കരുതുന്നു.

കൂടുതല്‍ വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പാറയും മണ്ണും നീക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കനത്തമഴയില്‍ ജൂലൈ 27 നാണ് ഇവിടെ വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. പാറകളും മണ്ണും നീക്കം ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍