Monday, 7 October 2019

മുംബൈയില്‍ ബി.ജെ.പി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു

മുംബയ്: മുംബൈയില്‍ ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു. മഹാരാഷ്ട്രയിലെ ജല്‍ഗണ്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്രയിലെ ബി.ജെ.പി കോര്‍പ്പറേഷന്‍ അംഗമായ രവീന്ദ്ര ഖാരത്ത് (55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത്(25) സുഹൃത്തായ ഗജാരെ എന്നിവരാണ് കൊല്ലപ്പെട്ടത്.

നാടന്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി രവീന്ദ്രയുടെ വീട്ടിലെത്തിയ അക്രമി സംഘം ഇവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ വെടിവച്ചശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികള്‍ പിന്നീട് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ആയുധങ്ങളും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


SHARE THIS

Author:

0 التعليقات: