150 തീവണ്ടികളും 50 സ്റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക്; നടപടിക്രമങ്ങള്‍ക്ക് പ്രത്യേക സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വേയില്‍ സ്വാകര്യ വത്കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തം. ഇതിന്റെ തുടക്കമെന്നോണം രാജ്യത്തെ 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനാണ് മോദി സര്‍ക്കാറിന്റെ പദ്ധതി. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക വിഭാഗം രൂപവത്ക്കരിക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേക സമിതിയില്‍ അമിതാഭ് കാന്ത്, വികെ യാദവ് എന്നിവരും സാമ്പത്തിക കാര്യഹൗസിംഗ് നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.പി ടി ഐ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.

സ്വകാര്യ കമ്പനികള്‍ക്ക് യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കും അനുമതി ലഭിക്കും. ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്ന് അമിതാഭ് കാന്തിനെ ഉദ്ദരിച്ച് പി ടി ഐ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കേണ്ടതുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് 50 സ്റ്റേഷനുകള്‍ സ്വകര്യമേഖലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത കാലത്ത് രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച മാതൃകയില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍