ബാങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് തിരിമറി നടത്തിയ വനിതാ മാനേജരെ പിരിച്ചുവിട്ടു

പയ്യന്നൂര്‍: ബാങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് തിരിമറി നടത്തിയ സംഭവത്തില്‍ പ്രതിയായ വനിതാ മാനേജരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടു. കണ്ണൂര്‍ ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് തളിപ്പറമ്പ് മാനേജര്‍ ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി വി രമ(42)യെയാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ പിരിച്ച് വിട്ടത്. 2017 ഒക്ടോബര്‍ 26ന് ബാങ്കില്‍ പണയം വെച്ച 70ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ നിന്നുമെടുത്ത് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തിയ സംഭവത്തിലാണ് രമയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്.


ലോക്കറില്‍ നിന്നും സ്വര്‍ണം അടിച്ചുമാറ്റിയ ശേഷം പകരം മുക്കുപണ്ടം ലോക്കറില്‍ വെച്ചാണ് ക്രമക്കേട് നടത്തിയത്. ലോക്കറില്‍ നിന്നും സ്വര്‍ണം മാനേജറായ രമ മോഷ്ടിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടത്. അന്ന് തളിപ്പറമ്പ് ഡി വൈ എസ് പിയായിരുന്ന പി കെ സുധാകരനും എസ് ഐ പി എ ബിനു മോഹനനുമാണ് കേസന്വേഷണം നടത്തി രമയെ അറസ്റ്റ് ചെയ്തത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍