Monday, 7 October 2019

പാഴ് വസ്തു കൊണ്ടുള്ള കരകൗശല നിര്‍മ്മാണ പരിശീലനം നടത്തി

ആലംപാടി: പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാള മനോരമ നല്ലപാഠം ക്ലബ്ബ് കാരുണ്യ സ്പര്‍ശം കൈതൊഴില്‍ പദ്ധതിയൂടെയും നല്ല ഭുമി നല്ല നാളെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലംപാടി ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക്ക് ബോട്ടില്‍, വര്‍ണ്ണ കടലാസ്, ഈര്‍ക്കിള്‍ തുടങ്ങിയ പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല നിര്‍മ്മാണ പരിശീലനവും കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടികുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ചയും നടത്തി. 

നല്ലപാഠം ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഹനീഫ ടി എ ഹിംസാക്ക് ക്ലാസ്സിന് നേതൃത്വം നല്‍കി. അലി ഉസ്താദ്, അഫ്സല്‍, റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: