കാട്ടുകുക്കെ സ്വലാത്ത് മജ്‌ലിസ് ഞായറാഴ്ച

പെര്‍ള: കാട്ടുകുക്കെ ജമലുല്ലൈലി നഗറില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് ഞായറാഴ്ച നടക്കും.
വൈകുന്നേരം അഞ്ച് മണിക്ക് ബുര്‍ദ്ധാസ്വാദനത്തോടെ പരിപാടിക്ക് തുടക്കമാവും. മഗ്‌റിബിന് ശേഷം നടക്കുന്ന സയ്യിദ് ഉമര്‍ കോയ ജമലുല്ലൈലി മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മൗലാ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ജല്‍സതുന്നസ്വീഹ സയ്യിദ് അഹ്മദുല്‍ കബീര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് സഖാഫി ബംബ്രാണ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി(കാട്ടുകുക്കെ തങ്ങള്‍)സ്വലാത്ത്,പ്രാര്‍ത്ഥനാ മജ്‌ലിസിന് നേതൃത്വം നല്‍കും. 

സയ്യിദ് ഫഖ്‌റുദ്ധീന്‍ ജമലുല്ലൈലി ഉക്കിനടുക്ക, സയ്യിദ് യാസീന്‍ തങ്ങള്‍ ബായാര്‍, ഹാഫിള് സാബിത് അഹ്‌സനി ദേലംപാടി, മുഹമ്മദ് ഹാരിസ് ഫാളില്‍ സഖാഫി ചെര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍