Sunday, 6 October 2019

കോപ്പിയടി: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ചിനും വളയ്ക്കും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച് ഉപയോഗിക്കുന്നതിന് ആരോഗ്യ സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി. 


വാച്ചിന് മാത്രമല്ല, സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തിയത്. വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ധരിക്കാന്‍ പാടില്ല. സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടേന്നും തീരുമാനമുണ്ട്. 


ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.  കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായിക്കുമെന്നാണ് സര്‍വ്വകലാശാല കണക്കുകൂട്ടുന്നത്.


SHARE THIS

Author:

0 التعليقات: