Wednesday, 9 October 2019

കൊലപാതക പരമ്പര: ജോളിക്കുവേണ്ടി നാളെ കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് അഡ്വ. ആളൂര്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിക്കുവേണ്ടി വ്യാഴാഴ്ച കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് അഡ്വ. ബി.എ ആളൂര്‍. മാതൃഭൂമി സൂപ്പര്‍ പ്രൈംടൈം പരിപാടിയിലാണ് ആളൂര്‍ ഇക്കാര്യം പറഞ്ഞത്. ജോളിയുമായി അടുത്ത ആളുകള്‍ ബന്ധപ്പെട്ടാണ് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ആളൂര്‍ പറഞ്ഞു. 

ജോളിയുടെ ബന്ധുക്കളാണോ കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് അതെ എന്നും മറുപടി നല്‍കി. തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ജയിലിലെത്തി ജോളിയുമായി സംസാരിച്ചുവെന്നും ആളൂര്‍ വെളിപ്പെടുത്തി.

എന്നാല്‍ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആളുരിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരന്‍ നോബി പറഞ്ഞു. താനും പിതാവും ആളൂരിനെ ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു.


SHARE THIS

Author:

0 التعليقات: