Wednesday, 9 October 2019

പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞു; സി സി ടി വിയില്‍ കുടുങ്ങിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മഞ്ചേശ്വരം: ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ ഉപ്പള സ്‌കൂളിനരികിലെ ഭാരത് പെട്രോള്‍ പമ്പില്‍ നിന്നുമാണ് പെട്രോളടിച്ച ശേഷം യുവാവ് പണം നല്‍കാതെ കടന്നുകളഞ്ഞത്. ഇയാളുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ച ശേഷം കാര്‍ഡെടുക്കുമോ എന്ന് ചോദിച്ച യുവാവ് സെയില്‍സ്മാന്‍ അഫ്രീദ് സൈ്വപ്പിംഗ് മെഷീന്‍ എടുക്കാന്‍ പോയ സമയത്താണ് കടന്നുകളഞ്ഞത്. മംഗളൂരു ഭാഗത്തേക്കാണ് യുവാവ് ബൈക്കോടിച്ചു പോയത്.


SHARE THIS

Author:

0 التعليقات: