Friday, 25 October 2019

കൊച്ചി മേയറെ മാറ്റില്ല; തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ ഒരാള്‍ക്കു മാത്രമല്ല ഉത്തരവാദിത്തം: മുല്ലപ്പള്ളി


കണ്ണൂര്‍: നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ എറണാകുളം യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞതിന്റെ ഉത്തരവാദിത്തം കെട്ടിവച്ച് കൊച്ചി മേയര്‍ സൗമിനി ജയിനിനെ പദവിയില്‍ നിന്ന് മാറ്റില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.


മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിനെ നിസ്സാരമായി കാണുന്നില്ല. എന്നാല്‍, അതിന് മേയറെ മാത്രമായി ബലിമൃഗമാക്കാനാകില്ല. ജയപരാജയങ്ങള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കൂട്ടുത്തരവാദിത്തമാണ്. അത് ഒരാളില്‍ മാത്രം നിക്ഷിപ്തമായ കാര്യമല്ല. ഒളിയമ്പെയ്യുന്നവര്‍ അത് തങ്ങള്‍ക്കെതിരെ തന്നെ പതിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.


SHARE THIS

Author:

0 التعليقات: