Saturday, 12 October 2019

രാഷ്ട്ര നിര്‍മ്മതിയില്‍ മുസ്ലിം പണ്ഡിതന്മാരുടെ സേവനം നിസ്തുലം:താജുല്‍ ഫുഖഹാഅ

ബന്തിയോട്: രാഷ്ട്ര നിര്‍മിതിയില്‍ മുസ്ലിം പണ്ഡിതരുടെ സേവനം നിസ്തുലമെന്ന്  സമസ്ത കേന്ദ്ര മുശാവറ അംഗം  ഉഡുപ്പി ഖാസി  താജുല്‍ ഫുഖഹാഅ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ പറഞ്ഞു. ഷിറിയ ലത്തീഫിയയില്‍ 3 ദിവസങ്ങളിലായി  നടന്ന സമസ്ത മാജേശ്വരം താലൂക്ക്  പണ്ഡിത ക്യാമ്പിന്റെ സമാപന സംഗമം ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡ ഭാരതം കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് രാജ്യത്തെ സാമുദായിക സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിലും മുസ്ലിം പണ്ഡിതന്മാരുടെ ഇടപെടലുകള്‍ ശ്രദ്ദേഹമായിരുന്നു. രാജ്യ തല്‍പര്യം സംരക്ഷിക്കുന്നതിന്ന്  നാക്കും തൂലികയും വിനിയോഗിച്ചവരാണ് മുന്‍കാല പണ്ഡിതന്മാരാണെന്നും  ഇബ്രാഹിം മുസ്ലിയാര്‍ ഓര്‍മപ്പെടുത്തി.

താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് അധ്യക്ഷം വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. പണ്ഡിതന്റെ ബാധ്യത കടപ്പാടുകള്‍ എന്ന വിഷയത്തില്‍ ക്ലാസ് നടന്നു.   യുക്തിവാദത്തിന്റെ കേരളീയ വര്‍ത്തമാനം എന്ന വിഷയം അഷ്റഫ് ബാഖവി ചെറൂപ്പ അവതരിപ്പിച്ചു. സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ , സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ് ,അബ്ദുല്‍ ഖാദര്‍ സഖാഫി കട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ സലാം ദാരിമി കുബണൂര്‍, മുഹിയുദ്ധീന്‍ സഅദി ചേരൂര്‍, മുഹമ്മദ് ഫൈസി മുട്ടം, മൂസല്‍ മദനി തലക്കി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: