കാസര്‍കോട് സ്വദേശി കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശി കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഉദുമ പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊല്‍ക്കത്ത മുഹമ്മദ് കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ (65) ആണ് മരിച്ചത്. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.

ഭാര്യ: ആമിന. മക്കള്‍: ഇല്ല്യാസ്, ഇദ് രീസ് (ഇരുവരും ദുബൈ), ഇജാസ്, നസീറ, ഫാത്വിമ. മരുമക്കള്‍: സഫീറ തളങ്കര, ഖദീജ എരോല്‍, നിസാര്‍ ചട്ടഞ്ചാല്‍, നബീല്‍ അതിഞ്ഞാല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ആഇശാബി, അബ്ബാസ്, നജ്മുന്നിസ, അലീമാബി. 

മൃതദേഹം ശനിയാഴ്ച രാത്രിയോടെ നാട്ടില്‍ കൊണ്ടുവന്ന് പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍