Monday, 21 October 2019

മുഹമ്മദ് കുഞ്ഞി ഹാജി മൂടംകയ നിര്യാതനായി

പടുപ്പ്: 
പടുപ്പ് ബദര്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയും വ്യബാരി വ്യവസായയി ഏകോപന സമിതി അംഗവും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗവും എസ് എസ് എഫ് പടുപ്പ് സെക്ടര്‍ ജനറല്‍ സെക്രട്ടറി ഷാക്കിര്‍ പടുപ്പ് ന്റെ പിതാവുമായ മുഹമ്മദ് കുഞ്ഞി ഹാജി (67) മൂടംകയ (67) നിര്യാതനായി. 

പടുപ്പിലെ അസ്മാബിയാണ് ഭാര്യ.
മറ്റു മക്കള്‍: അഹ്മദ് ഉസ്മാന്‍, അഹ്മദ് ഷരിഫ്, ഫാതിമത് റാഹിദ.

മരുമക്കള്‍: നിസാര്‍ നീലേശ്വരം, ഷക്കീല ബാനു ആലമ്പാടി, ഫൈറൂസ ജഹാന്‍ ദേലമ്പാടി. സഹോദരങ്ങള്‍: നഫീസ കരിവേടകം, കുഞ്ഞിബി ഹജ്ജുമ്മ.
മയ്യിത്ത് ബദ്ര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

പൗര പ്രമുഖനും കേരള മുസ്ലിം ജമാഅത് കമ്മിറ്റി അംഗവും സുന്നി സ്ഥാപക സഹകാരിയുമായ മുഹമ്മദ് കുഞ്ഞി ഹാജി മൂടംകയ യുടെ നിര്യാണത്തില്‍ സുന്നി നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, അബ്ദുല്‍ കാദര്‍ സഖാഫി  കട്ടിപ്പാറ,  കരീം സഹദി ഏണിയാടി, സുലൈമാന്‍ മുസ്ലിയാര്‍, ഷാഫി സുഹ്രി, ഹകീം അംജദി, സുബൈര്‍ പടുപ്പ് തുടങ്ങിയ സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.




SHARE THIS

Author:

0 التعليقات: