Saturday, 5 October 2019

പ്രൊഫ.കെ.ടി.രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ കെമിസ്ട്രി വിഭാഗം മുന്‍ തലവനായിരുന്ന പ്രൊഫ.കെ.ടി.രാമചന്ദ്രന്‍ (73)അന്തരിച്ചു. പയ്യന്നൂര്‍, ആലപ്പടമ്പ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി വിദ്യാനഗര്‍ ചിന്മയ കോളനിയിലായിരുന്നു താമസം.

 കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ കുറച്ചു കാലം അധ്യാപകനായിരുന്ന ഇദ്ദേഹം പിന്നീട് കാസര്‍കോട് ഗവ.കോളേജില്‍ എത്തിയത്. റിട്ടയര്‍മെന്റ് വരെ ഇവിടെതന്നെ തുടര്‍ന്നു. ജിയോളജി വകുപ്പ് മേധാവി ആയിരുന്ന പ്രൊഫ.പി.ഗോപിനാഥ് അടക്കം ആയിരക്കണക്കിനു ശിഷ്യഗണങ്ങളുണ്ട്.

റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരി വി.സാവിത്രിയാണ് ഭാര്യ. മക്കള്‍: പരേതനായ ദിനേശ് ചന്ദ്ര, ഹരികൃഷ്ണന്‍. 

ചിന്മയ കോളനിയിലെ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച   രാവിലെ ജന്മനാടായ ആലപ്പടമ്പിലേക്ക് കൊണ്ടുപോയി.


SHARE THIS

Author:

0 التعليقات: