Saturday, 5 October 2019

ജുമുഅ നമസ്‌കാരത്തിനിടെ സൗദിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: ജുമുഅ നമസ്‌കാരത്തിനിടെ സൗദിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. കരുവാരകുണ്ട് പുല്‍വെട്ട സ്വദേശി ചെമ്മന്‍കുഴിയില്‍ മുഹമ്മദലി എന്ന ബാപ്പു (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജിദ്ദ ശറഫിയ്യക്കടുത്ത ഷവര്‍മ സൂഖിന് പിറകിലുള്ള ജാംജൂം പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. ഉടനെ മരണം സംഭവിക്കുകയും ചെയ്തു.

29 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ശാദി പ്ലാസ്റ്റിക് ഫാക്ടറിയിലെ ഡ്രൈവറായിരുന്നു. നാലര മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. പരേതനായ ആലിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: ബസരി. മക്കള്‍: ഫൈറൂസ, ഫാസില്‍. മരുമകന്‍: മുഹമ്മദലി (ജിദ്ദ). സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, നൗഫല്‍, റിയാസ് നസീര്‍ (മൂവരും ജിദ്ദ), സ്വഫിയ, ഹാജറുമ്മ.


SHARE THIS

Author:

0 التعليقات: