വിദ്യാനഗര്‍: അംഗപരിമിതനായ സംഗീതാധ്യാപകനെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തോട്ടുംകര തടിയംപാടയിലെ ജോണിയെ (61)യാണ് വിദ്യാനഗര്‍ ഉദയഗിരിയിലെ എന്‍ ജി ഒ ക്വാര്‍ട്ടേഴ്സിലെ സുഹൃത്ത് അംഗ പരിമിതനായ ആന്റണിയുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു ജോണിയും ആന്റണിയും. ഞായറാഴ്ചയാണ് ജോണി, ആന്റണിയുടെ ക്വാര്‍ട്ടേഴ്സിലെത്തിയത്. രാത്രി ഇരുവരും ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സാലി. മക്കള്‍: അഖില്‍ ജോണ്‍, അഞ്ജു.
0 التعليقات: