Friday, 4 October 2019

വില്‍പന പന്ത്രണ്ടായിരം കോടി കവിഞ്ഞു; ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കം ഏറ്റെടുത്ത് ഉപഭോക്താക്കള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് മഹാമഹത്തില്‍ വില്‍പന പൊടിപൊടിക്കുന്നു. ആമസോണും ഫ്ലിപ് കാര്‍ട്ടും നടത്തുന്ന വില്‍പന മഹോത്സവത്തില്‍ മൂന്ന് ദിവസം കൊണ്ട് പന്ത്രണ്ടായിരം കോടിയുടെ ബിസിനസാണ് നടന്നത്. വലിയ ഓഫറുകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നത്. 

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയില്‍ എന്നും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലും നടത്തുന്ന വില്‍പന മാമാങ്കം ഇരുകൈകളും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചക് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മണിക്കൂറുകള്‍ മാത്രമാണ് ഇനി ഉത്സവ വില്‍പന നീളുക.

വണ്‍പ്ലസും സാംസങ്ങും ആപ്പിളുമാണ് ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ കമ്പനികള്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. വില്‍പന പൂര്‍ണമായി അവസാനിച്ചതിന് ശേഷം കൃത്യമായ കണക്കുകള്‍ പുറത്തുവരും. വില്‍പന മാമാങ്കത്തിന്റെ അവസാന ദിനമായ ഇന്ന് മറ്റ് ദിവസങ്ങളേക്കാള്‍ കൂടുതല്‍ വിറ്റുവരവുണ്ടായേക്കും.



SHARE THIS

Author:

0 التعليقات: