Wednesday, 16 October 2019

പൈക്കം മണവാട്ടി ബീവി (റ) മഖാം ഉറൂസ് 2020 ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 8 വരെ

പൈക്ക: പൈക്കം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹതി വലിയത്തുള്ളാഹി മണവാട്ടി ബീവി (റ)യുടെ നാമഥേയത്തില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ഉറൂസ് നേര്‍ച്ച 2020 ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 8 വരെ നടത്താന്‍ മണവാട്ടി ബീവി മഖാം കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ജമാഅത്ത് ഖാസി ഹാജി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്ത യോഗം കമ്മിറ്റി പ്രസിഡന്റ് ബി.എ അബ്ദുല്‍ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഹിദ് സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജെ.പി.അബ്ദുല്ല, ട്രഷറര്‍ ബി.എ ഹമീദ്, മുദരിസ് ശമീര്‍ ദാരിമി, അബൂബക്കര്‍ കുഞ്ഞിപ്പാറ, ഖാന്‍ അബ്ദുല്ല, ഹനീഫ് കരിങ്ങപ്പള്ളം, , ബി. കുഞ്ഞാമു ഹാജി, എം മജീദ് ഹാജി, ബി.എ റഹ്മാന്‍ ഹാജി, ഹില്‍ട്ടന്‍ അബ്‌ളൂല്ല, ഇബ്രാഹിം കൊയര്‍ കൊച്ചി, ശരീഫ് ബീട്ടിയട്ക്ക, ശഫീക്ക് പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: