നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്: 2 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍:  അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്.

നാട്ടുകാരനായ ഒരാളും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം അറിയിച്ചു.

അതേസമയം അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക് അധീന കശ്മീരിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ  ഇന്ത്യ ആക്രമണം നടത്തി. തങ്ധാര്‍ സെക്ടറിലെ ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍