Monday, 28 October 2019

പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട

പാലക്കാട്: അഗളി മേലേ മഞ്ചക്കട്ടിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന. രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേന തിരിച്ച് നടത്തിയ വെടിവെപ്പിലാണ് മൂന്ന് മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്.

മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ, തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കേറ്റോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തേക്ക് എത്തിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സംഘമാണ് തണ്ടര്‍ ബോള്‍ട്ട്.


SHARE THIS

Author:

0 التعليقات: