Thursday, 3 October 2019

പഞ്ചിക്കല്‍ സ്വലാത്ത് മജ്ലിസ് വെള്ളിയാഴ്ച

ബദിയഡുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എഡ്യൂക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ്ലിസ് ഒക്ടോബര്‍ 4 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്ക ല്‍ നേത്രത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ ആലൂര്‍ ഉല്‍ഘാടനം ചെയ്യും. 

മുഹമ്മദ് റഫീഖ് സഅദി അളക്ക മജല്‍  മുഖ്യ പ്രഭാഷണം നടത്തും. സീതി കുഞ്ഞി മുസ്ലിയാര്‍ കന്യാന അധ്യക്ഷത വഹിക്കും. സുബൈര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, അബ്ദുല്ല സഅദി തുപ്പക്കല്‍ ബഷീര്‍ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: