Tuesday, 8 October 2019

പിഡിപി ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ഉപ്പള: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ പി ഡി പി ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികള്‍ ഉപ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഏത് മുന്നണിയെ പിന്തുണക്കുമെന്ന  കാര്യം പാര്‍ട്ടി ചെയര്‍മാന്‍ ഉടന്‍ പ്രഖ്യാപിക്കും. മണ്ഡലത്തിലെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് അഭിപ്രായം സമാഹരിച്ച് ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്. നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍, ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല, സെക്രട്ടറി അബ്ദുല്ല  ബദിയടുക്ക, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉപ്പള, മണ്ഡലം പ്രസിഡന്റ് ജാസിര്‍ പൊസോട്ട്, സെക്രട്ടറി മൂസ അടുക്കം, പി ടി യു സി ജില്ലാ സെക്രട്ടറി സിദ്ദീഖ് ബത്തൂല്‍, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ലബ്ബൈക്ക് എന്നിവര്‍ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: