Tuesday, 15 October 2019

നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

ബദിയടുക്ക: നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് പാഞ്ഞുകയറി. പെര്‍ള വാണിനഗറില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മെഹബൂബ് ബസാണ് പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപം കന്നഡിക്കാനയില്‍ ഹനീഫയുടെ വീട്ടിലേക്ക് പാഞ്ഞുകയറിയത്. ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട് സ്വദേശി വിപിന്‍ (25), ബസ് കണ്ടക്ടര്‍ അടുക്കത്ത്ബയലിലെ ഉദയന്‍ (55) എന്നിവര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുമാണ് ബസ് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് തകര്‍ന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസും സ്ഥലത്തെത്തിയിരുന്നു.


SHARE THIS

Author:

0 التعليقات: