Tuesday, 15 October 2019

മയക്ക് മരുന്നുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂറു: നിരോധിത മയക്ക് മരുന്നായ കൊക്കയ്ന്‍ വില്‍ക്കുന്നതിനിടെ മംഗളൂരുവില്‍ മഞ്ചശ്വരം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. 

ഫല്‍നീര്‍ ഡിസില്‍വ ലൈനില്‍ നജീബിന്റെ മകന്‍ ഫാസിം, നൗഷിബ് (26), മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബൈത്തുല്‍ ഹുദാ ഹൗസിലെ ഫല്‍നീര്‍ സഞ്ജീവിനി ക്ലിനിക്കിലെ  അബ്ദുല്‍ ഹമീദിന്റെ മകന്‍ അഫ്‌സല്‍ ഹുസൈന്‍,വെസ്റ്റ് ഗേറ്റ് അപാര്‍ട്ട്‌മെന്റിലെ സഹീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് സാഹിദ് (26) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാന്ന് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും സ്വിഫ്റ്റ് കാറും രണ്ട് ലക്ഷത്തി നാല്‍പതിനായിരം രൂപ വില വരുന്ന മുപ്പത് ഗ്രാം കൊക്കെയ്‌നും  പിടിച്ചെടുത്തു.


SHARE THIS

Author:

0 التعليقات: