Saturday, 19 October 2019

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

കാസര്‍ക്കോട്: 14 കാരിയെ ഒരു വര്‍ഷക്കാലം പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോടോം പടിമരുതിലെ കെ. സുരേഷിനെ (24) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എസ്
ശശികുമാര്‍ ശിക്ഷിച്ചത്. സുരേഷ് പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

മാലോം എടക്കാനം സ്വദേശിനിയായ 14 കാരിയെ സുരേഷ്  പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് പെണ്‍കുട്ടി അമ്മയോട് പരാതിപ്പെട്ടിരുന്നു. പീഡനം ചോദ്യം ചെയ്ത
പെണ്‍കുട്ടിയുടെ അമ്മയെ സുരേഷ് തലയ്ക്കടിച്ച്
പരിക്കേല്‍പ്പിച്ച കേസ് വെറെയുണ്ട്.


SHARE THIS

Author:

0 التعليقات: