Friday, 11 October 2019

റോഡരികില്‍ കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; ഏഴു പേര്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് റോഡിനരികില്‍ കിടക്കുകയായിരുന്ന ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളും മൂന്നുപേര്‍ കുട്ടികളുമാണ്. തീര്‍ത്ഥാടനത്തിനായി എത്തിയവരാണ് മരിച്ചത്. 

ഹത്രാസ് സ്വദേശികളായ ഇവര്‍ ഗംഗയില്‍ മുങ്ങി നൗരഘട്ടിലേക്ക് പോകാനിരിക്കയായിരുന്നു. വൈഷ്ണോ ദേവി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ ബസ്സാണ് ഇടിച്ചത്.ഡ്രൈവറെ സംഭവ സ്ഥലത്തുനിന്നും പിടികൂടി. അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



SHARE THIS

Author:

0 التعليقات: