സഅദിയ സമ്മേളനം: ഗോള്‍ഡന്‍ ക്യാബിനറ്റ് രൂപികരിച്ചു

അബുദാബി: ജാമിയ സഅദിയ അറേബ്യ അമ്പതാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു എ ഇ നാഷണല്‍ അലുംനി സംഘടിപ്പിക്കപ്പെടുന്ന 'ഗോള്‍ഡന്‍ കോണ്‍ഫ്‌ലെന്‍സ്' ഗ്രാന്റ് അലുംനി ഫാമിലി മീറ്റിന്റെ വിജയത്തിന് ഗോള്‍ഡന്‍ ക്യാബിനറ്റ് രൂപികരിച്ചു. യോഗം ആര്‍ എസ് സി- ജി സി സി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഷെറിന്‍ അഹ്മദ് ഉദ്ഗാടനം ചെയ്തു. നാഷണല്‍ അലുംനി പ്രസിഡന്റ് നാസര്‍ സഅദി ആറളം  അധ്യക്ഷധ വഹിച്ചു. ശിഹാബുദ്ധീന്‍ മട്ടന്നൂര്‍ വിഷയവാദരണം നടത്തി.

 ഗോള്‍ഡന്‍ ക്യാബിനറ്റ് ഭാരവാഹികള്‍ : പ്രോഗ്രാം കമ്മിറ്റ്‌റി: ശിഹാബുദ്ധീന്‍ മട്ടന്നൂര്‍ (ചെയര്മാന്), ജംഷീര്‍ മുഹമ്മദ് (കണ്‍വീനര്‍), ലോജിസ്റ്റിക് ; അമീര്‍ ഹസ്സന്‍ (ചെയര്മാന്), ഷഫീഖ് (കണ്‍വീനര്‍), മീഡിയ&പബ്ലിസിറ്റി ; അബ്ദുല്‍ ജലീല്‍ നിസാമി (ചെയര്മാന്), ഫൈസല്‍ എതിത്തോട് (കണ്‍വീനര്‍), രജിസ്ട്രേഷന്‍ & ടാറ്റ കളക്ഷന്‍ ; ഷെറിന്‍ അഹ്മദ് (ചെയര്മാന്), കുഞ്ഞാലി ബംബ്രാണ (കണ്‍വീനര്‍), ഫിനാന്‍സ് : അബ്ദുല്‍ സലാം ബംബ്രാണ (ചെയര്മാന്), നാസിക് മാങ്ങാട് (കണ്‍വീനര്‍)        

 ഗോള്‍ഡന്‍ കോണ്‍ഫ്‌ലെന്‌സന്റെ ഭാഗമായി യു എ ഇ യുടെ വിവിധ എമിരറ്റസുകള്‍ കേന്ദ്രികരിച്ചു കല കായിക മത്സരങ്ങള്‍, ബുര്‍ദ മാജില്‍സ്, കാരിയര്‍ ഗൈഡന്‍സ്, ആരോഗ്യ സെമിനാര്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ നടത്താനും തീരുമാനിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍