Wednesday, 30 October 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പരിപാടികള്‍ക്ക് മലേഷ്യയില്‍ തുടക്കമായി

കോലാലംപൂര്‍: ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പരിപാടിയായ 'എജ്യൂ റീച്ചിന് ' മലേഷ്യയിലെ കോലാലംപൂരില്‍ തുടക്കമായി.
വിവിധ അന്താരാഷ്ട്ര യൂണിവേഴ്സ്റ്റികളുമായുള്ള അക്കാദമിക പങ്കാളിത്തം, വിദ്യാര്‍ത്ഥി -അധ്യാപക-സാസ്‌കാരിക - ഭാഷാ വിനിമയം തുടങ്ങി വ്യത്യസ്ത പദ്ധതികള്‍ എജ്യൂ റീച്ചിന്റെ ഭാഗമായി നടക്കും.

മലേഷ്യയിലെ ഫെയര്‍വ്യൂ യൂണിവേഴ്സ്റ്റിയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ: ദതൂക്ക് ഡോ: സുഫ്‌യാന്‍ ഹുസൈന്‍ എജ്യൂ റീച്ച് ഉദ്ഘാടനം ചെയ്തു.

മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിലും മലബാറിന്റെ പങ്ക് സ്മരണീയമാണെന്ന് അദ്ധേഹം പറഞ്ഞു.
എജ്യൂ റീച്ചിന്റെ ഭാഗമായി മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്റ്റി ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുമായും സഹകരണത്തിന് ധാരണയായി.

ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സഅദിയ്യ ജൂബിലി ഇന്റര്‍നാഷണല്‍ കണ്‍വീനര്‍ ഡോ: അമീന്‍ മുഹമ്മദ് ഹസന്‍ അസ്സഖാഫി, സഅദിയ്യ മലേഷ്യ ഓര്‍ഗനൈസര്‍ ശംസുദ്ധീന്‍ സഅദി, ഐ.എ.എം.ഇ സിന്‍ഡിക്കറ്റ് അംഗം ഹനീഫ് അസ്ഹരി കാരന്തൂര്‍ എന്നിവര്‍ പങ്കെടുത്തു





SHARE THIS

Author:

0 التعليقات: