സമസ്ത ത്രിദിന പണ്ഡിത ക്യാമ്പ് ഷിറിയ ലത്വീഫിയ്യയില്‍ ഒക്ടോബര്‍ 10ന് തുടങ്ങും

മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന പണ്ഡിതക്യാമ്പ് ഒക്ടോബര്‍ 10,11,12 തിയതികളിലായി ഷിറിയ ലത്വീഫിയ്യയില്‍ നടക്കും. 

10 ന് വ്യാഴാഴ്ച രാവിലെ 12.00ന് രജിസ്‌ട്രേഷന്‍. 12.15ന് സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. 

താലൂക്ക് പ്രസിഡന്റ് മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങളുടെ കീനോട്ടിനുശേഷം ഖുതുബയുടെ ഭാഷ, തറപ്രസംഗം എന്ന വിഷയത്തില്‍ റഷീദ് സഖാഫി ഏലംകുളം വിഷയാവതരണം നടത്തി ചര്‍ച്ചക്ക് നേതൃത്വം നല്‍കും.

11ന് രണ്ടാം ദിവസം വൈകിട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ കീനോട്ടിനുശേഷം സാമ്പത്തിക ക്രയവിക്രയം ഓണ്‍ലൈന്‍ ഇടപാടില്‍ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയം അവതരിപ്പിക്കും. 
വൈകിട്ട് 7.30ന് ജല്‍സത്തുശമാഇലു റസൂല്‍ സദസ് നടക്കും.

12ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന ആദ്യ സെഷനില്‍ സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കം കുറിക്കും. സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത് പണ്ഡിതന്റെ കടപ്പാടുകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. 

12 മണിക്ക് നടക്കുന്ന രണ്ടാം സെഷനില്‍ സമസ്ത ജില്ലാ സെക്രട്ടറി മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാരുടെ ആമുഖത്തിനുശേഷം യുക്തിവാദത്തിന്റെ കേരളീയ വര്‍ത്തമാനം എന്ന വിഷയത്തില്‍ അശ്‌റഫ് ബാഖവി ചെറൂപ്പ വിഷയാവതരണം നടത്തി ക്ലാസെടുക്കും. 

സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചുമണിയോടെ ക്യാമ്പിന് സമാപനമാകും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍