Tuesday, 15 October 2019

സഊദിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ജിദ്ദ: സഊദിയില്‍ തീ പൊള്ളലേറ്റ് ജിദ്ദ കിംഗ്  അബ്ദുല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി  മരണപ്പെട്ടു. 

മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി ചുള്ളിയില്‍ പരേതനായ വടക്കു വീട്ടില്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്റെ മകന്‍ അബ്ദുല്‍ കബീറാണ് (42) മരിച്ചത്. കബിര്‍ ഓടിച്ചിരുന്ന ലോറി മറിഞ്ഞ് തീപൊള്ളലേറ്റ് ചികിത്സയിലാരുന്നു. ഭാര്യ: ഏലാച്ചോല ഹസീന (വെള്ളില), മക്കള്‍: അസ്മിത, അഫ്‌നിത, അന്‍ഷിദ,  അഷ്‌ലിന്‍


SHARE THIS

Author:

0 التعليقات: