എസ് ബി എസ് കാസറഗോഡ് റേഞ്ചിന് നവസാരഥികള്‍

കാസറഗോഡ് :ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സിലബസ് അനുസരിച്ച് മത വിദ്യാഭ്യാസം നടത്തുന്ന മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ  കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും വിദ്യാര്‍ത്ഥികളെ സാമൂഹ്യ സേവന രംഗത്ത്  തല്പരരാകുന്നതിനും വേണ്ടി രൂപീകരിക്കപ്പടുന്ന  വിദ്യാര്‍ഥി കൂടായ്മ സുന്നി  ബാല  സംഘം  കാസറഗോഡ് റേഞ്ച് ഘടകം പുനഃസംഘടിപ്പിച്ചു. റേഞ്ച് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അംജദി മജലിന്റെ പ്രാര്‍ത്ഥനയില്‍ അജ്മല്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്തു.

 റേഞ്ച് പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് ക്ലാസിന്‍ നേതൃത്വം നല്‍കി..
ഹംസ ജൗഹരി പള്ളം, ഷമീര്‍ ഹിമമി സഖാഫി ചൂരി, റഫീഖ് അഹ്‌സനി മുട്ടത്തൊടി, മുനീര്‍ മുസ്ലിയാര്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. റേഞ്ച് മിഷിനറി സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അമാനി സ്വാഗതവും റേഞ്ച് എസ് ബി എസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഷറഫ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സയ്യിദ് ജലാലുദ്ധീന്‍ മുട്ടത്തൊടി (പ്രസിഡന്റ്)
ഫര്‍സീന്‍  പള്ളം കാസറഗോഡ്, റാസി ചെമ്മനാട് (വൈസ് പ്രസിഡന്റ്)മുഹമ്മദ്  മുഷറഫ് പെരിയഡുക്ക(ജനറല്‍ സെക്രട്ടറി) അഹ്മദ്   ശഹീം ചൂരി,മുഹമ്മദ് മധൂര്‍ (ജോയിന്‍ സെക്രട്ടറി)അബ്ദുല്‍ റഹ്മാന്‍  മുആദ് കോട്ടക്കുന്ന്(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍