കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം പാലത്തിന് സമീപം എത്തിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. ബേഡകം നീര്‍ക്കയത്തെ അനന്തന് (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷിറിയ റെയില്‍ പാലത്തില്‍ നിന്നാണ് ഇയാള്‍ പുഴയില്‍ വീണത്.
ബന്ധുക്കളും കൂട്ടുകാരുമായ മണികണ്ഠന്, പ്രസാദ് എന്നിവരുടെ കൂടെയാണ് അനന്തന് പാലത്തിലെത്തിയത്. പാലത്തിന് മുകളില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീണതാണെന്ന് കൂടെയുണ്ടായിരുന്ന മണികണ്ഠനും പ്രസാദും പോലീസിനോടും നാട്ടുകാരോടും പറഞ്ഞു.
കുമ്പള പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. കൂടെയുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തു വരികയാണ്. മക്കള്‍: അനൂപ്, അനീഷ്, ശിവാനി.
0 التعليقات: