Tuesday, 22 October 2019

തിരുനബിയുടെ കാര്‍ഷിക പാഠങ്ങള്‍ പഠിക്കണം

കുമ്പടാജെ : തിരുനബിയുടെ കാര്‍ഷിക മേഖലകളില്‍ നടത്തിയ അധ്യാപനവും പ്രചോദനവും പഠനമാക്കുകയും കാര്‍ഷിക വിളകളും വൃക്ഷങ്ങളും നട്ടു പിടിപ്പിച്ച്  സാമൂഹിക നന്‍മയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്ന്  എസ് ജെ എം ബദിയടുക്ക റയ്ഞ്ച് പ്രസിഡന്റ് അബൂബക്കര്‍ സഅദി നെക്രാജെ പ്രസ്താവിച്ചു.

എസ് വൈ എസ്  ജൈവ കൃഷി പദ്ധതിയുടെ വിത്ത് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
    എസ്  വൈ എസ്  തുപ്പക്കല്‍ യൂണിറ്റ് മുനവ്വിറുല്‍ ഇസ് ലാം മദ്രസ്സയില്‍ സംഘടിപ്പിച്ച ബോധവല്‍കരണ യോഗത്തില്‍ അബൂബക്കര്‍ സഅദി പഞ്ചായത്ത്തല കാര്‍ഷിക ആദരവ് നേടിയ  മുഹമ്മദ് തുപ്ക്കല്ലിന് വിത്ത് നല്‍കി ഉല്‍ ഘാടനം ചെയ്തു. അബ്ദുല്ല സഅദി തുപ്പക്കല്‍ അദ്ധ്യക്ഷനായി. അലി അശ്കര്‍ സഅദി വിഷയമതരിപ്പിച്ചു


SHARE THIS

Author:

0 التعليقات: