Wednesday, 9 October 2019

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കപ്പെടണം എസ് ജെ എം

നെല്ലിക്കട്ട: നാനാത്വത്തില്‍ ഏകത്വമുള്‍കൊള്ളുകയും  മതേത പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഭാരത്തില്‍ മത സഹിഷ്ണുതക്കും ബഹുസ്വരതയ്ക്കും കളങ്കമേല്‍ക്കാതെ സംരക്ഷിക്കപ്പെടാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് എസ് ജെ എം ബദിയടുക്ക റെയ്ഞ്ച് ജനറല്‍ ബോഡി യോഗം പ്രസ്താവിച്ചു.

നെല്ലിക്കട്ട റാഷിദിയ്യ മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ സഅദി നെക്രാജെ അധ്യക്ഷത വഹിച്ചു. റിഷാദ് സഖാഫി മലപ്പുറം ഉദ്ഘാടനം ചെയ്തു. ബശീര്‍ സഖാഫി കൊല്യം, റഫീഖ് സഖാഫി ദേലമ്പാടി, അബ്ദുല്‍ ഖാദര്‍ കര്‍ന്നൂര്‍ പ്രസംഗിച്ചു. 

അബ്ദുല്‍ റസാഖ് ഹിമമി പള്ളപ്പാടി, അബ്ദുല്‍ റസ്സാഖ് സഖാഫി പള്ളങ്കോട് സുബൈര്‍ സഖാഫി പഞ്ചിക്കല്‍, അബ്ദുള്ള മദനി പള്ളപ്പാടി, നാസര്‍ ബാഹനി ദാറുല്‍ ഇഹ്‌സാന്‍, ഷഫീഖ് സഅദി കോട്ടക്കുന്ന്, ജഹ്ഫര്‍ ഹിമമി പാവൂറടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 

നിബ്രാസുല്‍ ഉലമാ എ.കെ ഉസ്താദ്, കന്‍സുല്‍ ഉലമാ ചിത്താരി ഉസ്താദ്, ആലം പാടി ഉസ്താദ് എന്നിവരുടെ പേരിലുള്ള പ്രാര്‍ത്ഥന സംഗമവും നടന്നു. അബ്ദുല്ല സഅദി തുപ്പക്കല്‍ സ്വാഗതവും റിയാസ് ഹനീഫി പെരഡാല നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: