Saturday, 5 October 2019

എസ് എം എ ജില്ലാ സമ്മേളനത്തിന് മുഹിമ്മാത്തില്‍ പ്രൗഡോജ്വല തുടക്കം

പുത്തിഗെ: മഹല്ല് ധര്‍മം നശിക്കരുത് എന്ന പ്രമേയത്തിലുള്ള സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പുത്തിഗെ മുഹിമ്മാത്തില്‍ പ്രൗഡോജ്വല തുടക്കം.

ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷതയില്‍ എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, വി എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ഇസ്മാഈല്‍ സഅദി എം ടി പി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

സമാപന സമ്മേളനം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. 


SHARE THIS

Author:

0 التعليقات: