Thursday, 10 October 2019

എസ് എസ് എഫ് ജില്ലാ എലവേറ്റ് നേതൃക്യാമ്പ് ഇന്ന് ബായാര്‍ മുജമ്മഇല്‍

കാസര്‍കോട്: സംഘടനാ ശാക്തീകരണവും
പ്രവര്‍ത്തകരുടെ ആത്മീയ,ബൗദ്ധിക ഉന്നമനവും ലക്ഷ്യമാക്കി എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എലവേറ്റ് നേതൃക്യാമ്പ്  ഇന്ന് വൈകുന്നേരം 5 മണിക്ക് ബായാര്‍ മുജമ്മഇല്‍ നടക്കും.

ഡിവിഷന്‍ സെകെട്രിയേറ്റ് അംഗങ്ങള്‍ക്ക് പുറമെ 
തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സംഘാടനം, സമര്‍പ്പണം, നാള്‍വഴികള്‍ എന്നീ സെഷനുകള്‍ക്ക് എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രെട്ടറി റഷീദ് നരിക്കോട്, എസ് എസ് എഫ് സംസ്ഥാന സെകെട്രിയേറ്റ് അംഗം സഫ്വാന്‍ കോട്ടുമല, 
എസ് വൈ എസ് ജില്ലാ സെക്രെട്ടറിമാരായ മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ആവള തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍,ശക്കീര്‍ എം ടി പി , അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി ,ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍,  സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം  തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: