Saturday, 19 October 2019

എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലി സിന്‍കി ഡെയ്ല്‍ ഉണര്‍ന്നു

വെട്ടിച്ചിറ / മലപ്പുറം: നടപ്പുരീതികളല്ല, നേരിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ സംഘടിപ്പിച്ച  എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക് വെട്ടിച്ചിറയില്‍ തുടക്കമായി.വെള്ളിയാഴ്ച രാത്രി ആത്മീയ സമ്മേളനത്തില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പ്രഭാഷണം നടത്തി. മുസ്ലിം നവോത്ഥാന നായകനായിരുന്ന നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിയുടെ ഓര്‍മകളുണര്‍ത്തുന്ന സിന്‍കി ഡെയ്ലിലാണ് സമ്മേളനം.

ഇന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ , കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ കാമ്പസ് അസംബ്ലിയെ അഭിസംബോധന ചെയ്യും . ഇന്നും നാളെയുമായി  പത്തിലധികം വിഷയങ്ങളില്‍ പഠനവും സംവാദവും നടക്കും.വികസന വിചാരങ്ങളുടെ വികാസം ചര്‍ച്ച നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പ്രതിരോധത്തിന്റെ സര്‍ഗാത്മക രീതികള്‍ സംവാദത്തില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പങ്കെടുക്കും. എന്‍ പി രാജേന്ദ്രന്‍,അഭിലാഷ് മോഹന്‍ ''മാധ്യമ നിലപാടുകളുടെ നട്ടെല്ല്' ചര്‍ച്ചയില്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ട്രെന്‍ഡാകുന്ന അരാഷ്ട്രീയത വിഷയത്തില്‍ പ്രഭാഷണം നടത്തും.

വിചാരപ്പെടേണ്ട വിദ്യാര്‍ഥി രാഷ്ട്രീയം വിഷയത്തില്‍ കെ ഇ എന്‍ സംസാരിക്കും. അത്മീയ സംഗമങ്ങള്‍ക്ക് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി ,പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഷൗക്കത്ത് നഈമി കൊല്ലം   നേതൃത്വം നല്‍കും.വിവിധ സെഷനുകളില്‍ സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹര്‍, സയ്യിദ് ത്വാഹാ സഖാഫി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഇബ്റാഹീം ബാഖവി മേല്‍മുറി സംസാരിക്കും.ഇന്ന് രാത്രി  സൂഫീ ഗാനങ്ങളുടെ അവതരണവുമായി സൂഫി നിശയും നടക്കും.

കേരളത്തിലെ മുഴുവന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നും അയ്യായിരം വിദ്യാര്‍ഥി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുണ്ട് .


SHARE THIS

Author:

0 التعليقات: