മധുര്: എസ് എസ് എഫ് മധുര് സെക്ടര്‍ കമ്മിറ്റി ഒക്ടോബര്‍ 27ന് ഉളിയത്തടുക്കയില്‍ സംഘടിപ്പിക്കുന്ന മഴവില്‍ വര്‍ണ്ണ സഞ്ചയത്തിന്റെ ഭാഗമായി പ്രാസ്ഥാനിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി സംഘടിപ്പിച്ച മഴവില്‍ കെയര്‍ യൂനുസ് പയോട്ടയുടെ അധ്യക്ഷതയില്‍ കേരളാ മുസ്ലിം ജമാഅത്ത് മധുര് സര്‍ക്കിള്‍ പ്രസിഡന്റ് എ എം മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ജില്ലാമഴവില് സെക്രട്ടറി ഷംസീര്‍ സൈനി വിഷയാവതരണം നടത്തി.
മഴവില്‍ വര്ണസഞ്ചയത്തിനുള്ള സ്വാഗത സംഘം നിലവില്‍ വന്നു. ചെയര്മാന്:എ എം മഹ്മൂദ്, കണ്‍വീനര്‍: മജീദ് മുട്ടത്തൊടി, ട്രഷറര്‍: ഇബ്രാഹിം പുളിക്കൂര്‍ ,വൈസ് ചെയര്മാന്: അബ്ദുള്‍റഹ്മാന്‍ സി എ ,എ ആര് മുട്ടത്തൊടി, ജോയിന്‍ കണ്‍വീനര്‍: കരീം പായോട്ട, അബൂബക്കര്‍ പുളിക്കൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പരിപാടിയില്‍ ഫയാസ് പട്ല സ്വാഗതവും ഖലീല്‍ ചൂരി നന്ദിയും പറഞ്ഞു
0 التعليقات: