Saturday, 12 October 2019

മഴവില്‍ സംഘം വര്‍ണസഞ്ചയം ഡിവിഷന്‍ ഉദ്ഘാടനം ഇന്ന് കുബണൂറില്‍

ബന്തിയോട്: പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഉപ്പള ഡിവിഷന്‍ മഴവില്‍ സമിതിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മഴവില്‍ സംഘം വര്‍ണസഞ്ചയം ഉപ്പള ഡിവിഷന്‍ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് കുബണൂര്‍ സൈതൂന്‍ വാലിയില്‍ നടക്കും. 

കഥയും കവിതയും പാടിയും പറഞ്ഞും ഒരു ദിനം സര്‍ഗാത്മക കഴിവുകള്‍  ആര്‍ജിച്ചെടുത്ത കരുത്തില്‍ സാമൂഹിക ബോധമുള്ള തലമുറയെ രൂപപ്പെടുത്താന്‍ ഒരുങ്ങുകയാണ് മഴവില്‍ കൂട്ടുകാര്‍  ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തുന്നതോടൊപ്പം അകാഡമിക് രംഗത്തും മികവിലേക്കുള്ള വഴിയാണ് മഴവില്‍ സംഘത്തിലൂടെ പരീശീലിപ്പിക്കുന്നത്. 

ഉച്ചക്ക് 2 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഫാറൂഖ് കുബണൂര്‍  പതാക ഉയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന മഴവില്‍ ഗ്രാന്‍ഡ് അസ്സംബ്ലിയില്‍ ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ അബ്ദുല്‍ അസീസ് അട്ടഗോളി അഭിസംബോധനം ചെയ്യും. 

മുര്‍ഷിദ് പുളിക്കൂര്‍, സൈനുദ്ധീന്‍ സുബൈകട്ട, ബദ്‌റുല്‍ മുനീര്‍ സഖാഫി അട്ടഗോളി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 

തുടര്‍ന്ന് പച്ചമ്പള ടൗണിലേക്ക് മഴവില്‍ സംഘം വിദ്ധ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കലാജാഥ നടക്കും.വൈകുനേരം 4 മണിക്ക്  പച്ചമ്പള ടൗണില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനം ഡിവിഷന്‍ പ്രസിഡന്റ ഇബ്രാഹിം ഖലീല്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ ഐ പി എഫ് ഉപ്പള ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. മുസ്തഫ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന  സെക്രെട്ടറി എന്‍.ജാഫര്‍ സാദിഖ് മുഖ്യ പ്രഭാഷണം നടത്തും. ഖലീല്‍ സഖാഫി ചിന്നമുഗര്‍ ,അഫ്‌സല്‍ കയര്‍ക്കട്ട,ശഫീഖ് സഖാഫി സോങ്കാല്‍, സൈഫുദ്ധീന്‍ യാഫി ദീനാര്‍ നഗര്‍, ഇര്‍ഫാദ് സുറൈജി, അബ്ദുന്നാസര്‍ ബേക്കൂര്‍ , ഹാഫിള് ഫാറൂഖ് പച്ചമ്പള തുടങ്ങിയവര്‍ സമ്പന്ധിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് നേതാക്കള്‍ വര്‍ണ സഞ്ചയത്തെ അഭിവാദ്യം ചെയ്യും, മഴവില്‍ സംഘം നേതാക്കള്‍, സാംസ്‌കാരിക വിദ്യഭ്യാസ പ്രവര്‍ത്തകര്‍ വര്‍ണസഞ്ചയത്തില്‍ സന്ദേശ പ്രഭാഷണം നടത്തും. ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ സ്വാദിഖ് അടുക്ക സ്വാഗതവും ഫായിസ് പച്ചമ്പള നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: