Tuesday, 8 October 2019

മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയം ശ്രദ്ദേയമായി

കുമ്പള: എസ്.എസ്.എഫ് കുമ്പോല്‍ സെക്ടറിന്റെ  ആഭിമുഖ്യത്തില്‍ ഉളുവാറില്‍ നടത്തിയ മഴവില്‍ സംഘത്തിന്റെ വര്‍ണ്ണസഞ്ചയം ശ്രദ്ദേയമായി. 

കൗതുകവും വിസ്മയവും  പകര്‍ന്ന്  മഴവില്‍ സംഘത്തിന് കിഴില്‍  നടത്തിയ വര്‍ണ്ണ സഞ്ചയത്തോനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ അസംബ്ലി ,റാലി ,പൊതു സമ്മേളനം എന്നിവ  നടന്നു. മഴവില്‍ അസംബ്ലിക്ക് മുര്‍ഷിദ് പുളിക്കൂര്‍ നേതൃത്വം  നല്‍കി .തുടര്‍ന്ന്  നടന്ന വര്‍ണ്ണാഭമായ മഴവില്‍ റാലി താജുല്‍ ഉലമ നഗരിയില്‍ സമാപിച്ചു.


പ്ലാസ്റ്റിക് രഹിതമായ പരിപാടിയില്‍ കുടിക്കാന്‍ മുള കൊണ്ടുള്ള ഗ്ലാസും ഫ്‌ളക്‌സ് ബാനറിന് പകരം  ഓല കൊണ്ടുള്ള  ബാനര്‍ ഉപയോഗിച്ചത് നവ്യാനുഭമായി .


സമാപന സമ്മേളനം എസ് .എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി സി.എന്‍ ജഹ്ഫര്‍ ഉത്ഘാടനം  ചെയ്തു കുമ്പോല്‍ സെക്ടര്‍  പ്രസിഡന്റ് സിദീഖ്  കൊടിയമ്മ അധ്യക്ഷത  വഹിച്ചു.ജില്ലാ പ്രസിഡന്റ് സയ്യിദ്  മുനീറുല്‍  അഹ്ദല്‍ തങ്ങള്‍  മുഖ്യ പ്രഭാഷണം  നടത്തി.

ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി കര,ഡിവിഷന്‍ ജ സെക്രട്ടറി,മന്‍ഷാദ് അഹ്‌സനി,എസ് .വൈ .എസ് കുമ്പോല്‍  സര്‍ക്കിള്‍ നേതാക്കളായ ,നസിര്‍ ഹനീഫി,അഷ്റഫ് സഖാഫി,നൂറുദ്ദീന്‍ പൂക്കട്ട പ്രസംഗിച്ചു .ഖലീല്‍ ഇച്ചിലംപാടി സ്വാഗതം  പറഞ്ഞു.




SHARE THIS

Author:

0 التعليقات: