എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സത്യഗ്രഹം സംഘടിപ്പിച്ചു

കളനാട്: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഉദുമ ഡിവിഷന്‍ കമ്മിറ്റി സത്യഗ്രഹം സംഘടിപ്പിച്ചു. കളനാട് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ഡിവിഷനിലെ വൈസ് ലൈന്‍ അംഗങ്ങളാണ് അണി നിരന്നത്. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി എരോലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി മുത്തലിബ് അടുക്കം ഉദ്ഘാടനം ചെയ്തു. 

ഫിനാന്‍സ് സെക്രട്ടറി മുബഷിര്‍ അഹ്മദ് ഫാളിലി, സെക്രട്ടറിമാരായ അബ്ദുല്ല എരോല്‍, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, ഷക്കീര്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൈനോത്ത് സ്വാഗതവും സഅദ് മേല്‍പറമ്പ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍