Friday, 11 October 2019

സുള്ള്യയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

സുള്ള്യ: സുള്ള്യയില്‍ കെ എസ് ആര്‍ടി സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാസര്‍കോട്ട് നിന്നും കര്‍ണാടകയിലെ സുള്ള്യയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും സുള്ള്യയില്‍ നിന്നും മംഗളുരു ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറുമാണ് സുള്ള്യ അടുക്കറില്‍ കൂട്ടിയിടിച്ചത്.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരെ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതേസ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതം മാറും മുന്‍പാണ് വീണ്ടും നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഈ ഭാഗത്ത് റോഡ് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.



SHARE THIS

Author:

0 التعليقات: