Friday, 4 October 2019

എസ്.എം.എ കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച

കാസര്‍കോട് :  എസ്..എം.എ. കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം 4 മണി വരെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. 

മഹല്ല് ധര്‍മം നശിക്കരുത് എന്ന പ്രമേയത്തിലാണ് സമ്മേളനം. ല്ലുകള്‍, മദ്രസകള്‍, മറ്റു ദീനീ സ്ഥാപനങ്ങള്‍ എന്നിവയെ നിയമ വിധേയമായി കൊണ്ടുപോവുക, മഹല്ലുകളിലെ ധാര്‍മിക നിലവാരം ഉയര്‍ത്തുക, അവയെ സാര്‍വത്രികമായ പുരോഗതിയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന ഉപാധ്യക്ഷന്‍ സയിദ് ശറഫുദീന്‍ ജമലുലൈലി തങ്ങള്‍ ചേളാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ പി ഹുസൈന്‍ സഅദി കെ.സി.റേഡ് അധ്യക്ഷത വഹിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അശ്രഫ് സഅദി ആരിക്കാടി, ബശീര്‍ പുളികൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പക്കും. മുതവല്ലിയും വഖഫ് ബോര്‍ഡും, മഹല്ല് ധര്‍മ്മം നശിക്കരുത്. അദര്‍ശത്തിലൂന്നിയ മഹല്ല് തുടങ്ങിയ വിഷയങ്ങള്‍ കെ.എം.എ റഹിം സാഹിബ് അബദ് സഖാഫി പത്തപ്പിരയം, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുറഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ അവതരിപ്പിക്കും.

വിവിധ സെഷനുകള്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, വി.എം. അബ്ദുറഹ്മാന്‍ അഹ്സനി, ഇസ്മായീല്‍ സഅദി എം.ടി.പി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ നിയന്ത്രിക്കും. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മതവല്ലിമാര്‍, ഖത്തീബുമാര്‍, സദര്‍ മുഅല്ലിം തുടങ്ങിയവരാണ് സമ്മേളന പ്രതിനിധികള്‍. 

സമാപന സമ്മേളനം ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അബ്ദുല്ല. അസ്സഖാഫ് ഉമ്പിച്ചി തങ്ങള്‍, മൂസല്‍ മദനി അല്‍ ബിശാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, അഹ്മദ് മൗലവി കുണിയ, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുന്നാസിര്‍ ബന്താട്, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍ സംബന്ധിക്കും. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും താജുദ്ദീന്‍ മാസ്റ്റര്‍ സുബൈക്കട്ട നന്ദയും പറയും.


SHARE THIS

Author:

0 التعليقات: