Saturday, 12 October 2019

സിറിയയില്‍ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കിയുടെ സൈനിക നടപടി തുടരുന്നു

ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരെയുള്ള തുര്‍ക്കിയുടെ സൈനിക നടപടി തുടരുന്നു. മേഖലയില്‍ നിന്നും ഒരു ലക്ഷം പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. പ്രതിസന്ധികള്‍ രൂക്ഷമായതോടെ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രികള്‍ മിക്കതും പൂട്ടികിടക്കുകയാണ് . തുര്‍ക്കി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട് .

ഇതുവരെയുണ്ടായ അക്രമണങ്ങളില്‍ 11 പ്രദേശവാസികള്‍ മരിച്ചു. നിരവധി കുര്‍ദ് സൈനികര്‍ കൊല്ലപ്പെട്ടതായും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . ഒരു തുര്‍ക്കി സൈനികന്‍ മരിച്ചതായി തുര്‍ക്കി സേനയും സ്ഥിരീകരിച്ചു. കുര്‍ദ്ദുകളെ സഹായിക്കില്ലെന്നാണ് സിറിയന്‍ സര്‍ക്കാറിന്റെ നിലപാട് .

അതേസമയം ,കുര്‍ദുകളെ കയ്യൊഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തുര്‍ക്കിയുടെ കടന്നുകയറ്റത്തിന് അവസരം ഒരുക്കാനല്ല സിറിയയില്‍ നിന്ന് പിന്‍മാറിയതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു .


SHARE THIS

Author:

0 التعليقات: