Wednesday, 9 October 2019

എസ് വൈ എസ് ബദിയഡുക്ക സോണ്‍ പാഠശാല സമാപിച്ചു

ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തി വരുന്ന ബദിയഡുക്ക സോണ്‍ പാഠശാല സമാപിച്ചു.

ബെളിഞ്ച മഹബ്ബയില്‍ നടന്ന പാഠശാല സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക ഉല്‍ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് വഹാബ് സഖാഫി മമ്പാട്, ജില്ലാ ജനറല്‍ സെക്രട്ടറി പി ബി ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അബൂബക്കര്‍ സഅദി നെക്രാജെ, അസീസ് ഹിമമി ഗോസാട, അബ്ദുല്ല മുസ്ലിയാര്‍ കുമ്പഡാജെ, ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്‍ റസാഖ് ഗുണാജെ, അഷ്‌റഫ് സഖാഫി ഷേണി,നിയാസ് ചര്‍ളടുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, എന്‍ കെ എം ബെളിഞ്ച,റിയാസ് ഹനീഫി,ഹകീം പെര്‍ള,അബ്ദുല്‍ ഖാദിര്‍ അമാനി പൈക്ക,അബ്ദുല്ല ഹാജി കണ്ടിഗ, ഇബ്‌റാഹീം ദാരിമി ഗുണാജെ,സീതികുഞ്ഞി മുസ്ലിയാര്‍ കന്യാന,ഹമീദലി മാവിനക്കട്ട,  തുടങ്ങിയവര്‍ സംബന്ധിച്ചു. സോണ്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്നും ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇക്ബാല്‍ ആലങ്കോട് സ്വാഗതവും കബീര്‍ ഹിമമി ഗോളിയടുക്ക നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: