Friday, 4 October 2019

എസ് വൈ എസ് ബദിയടുക്ക സോണ്‍ പാഠശാല ബെളിഞ്ച മഹബ്ബയില്‍

ബദിയടുക്ക: സമസ്ത കേരള സുന്നി യുവജന സംഘം ബദിയടുക്ക സോണ്‍ പാഠശാല ഒക്ടോബര്‍ 7 ന് ഉച്ചക്ക് 5 മണി മുതല്‍ ബെളിഞ്ച മഹബ്ബയില്‍ നടക്കും. സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. 

വിവിധ സെഷനുകള്‍ക്ക് വഹാബ് സഖാഫി മമ്പാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി പി ബി ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡ്ക്ക നേതൃത്വം നല്‍കും. അസീസ് ഹിമമി ഗോസാട, കബീര്‍ ഹിമമി ഗോളിയടുക്ക, അബ്ദുല്ല മുസ്ലിയാര്‍ കുമ്പഡാജെ,ബഷീര്‍ സഖാഫി കൊല്യം, അബ്ദുല്‍ റസാഖ് ഗുണാജെ, മുഹമ്മദ് അമാനി ബെളിഞ്ച, അഷ്‌റഫ് സഖാഫി ഷേണി,നിയാസ് ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും. ഇക്ബാല്‍ ആലങ്കോട് സ്വാഗതവും അബ്ദുല്ല സഅദി തുപ്പക്കല്‍ നന്ദിയും പറയും


SHARE THIS

Author:

0 التعليقات: