Tuesday, 8 October 2019

വിഷരഹിത ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ അടുക്കളത്തോട്ടവും സംഘ കൃഷിയുമായി എസ് വൈ എസ്

കാസര്‍കോട്: എസ് വൈ എസ് ജില്ലാ യുവജന റാലി കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 360 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പതിനായിരം കുടുംബങ്ങളിലേക്ക് അടുക്കളത്തോട്ടം പദ്ധതി വ്യാപിപ്പിക്കാന്‍ ജില്ലാ എസ് വൈ എസ് സാമൂഹിക വകുപ്പ് തീരുമാനിച്ചു.

വിഷരഹിത പച്ചക്കറിയുല്‍പാദനവും ജൈവ കൃഷി രീതിയുടെ വ്യാപനവും ലക്ഷ്യം വച്ച്  നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ ഇതിനകം രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ പങ്കാളികളായി. രണ്ടാംഘട്ട പദ്ധതി ഈ മാസം തുടങ്ങും. ഇതിനു പുറമെ 44 സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സംഘ കൃഷി ആരംഭിക്കും. കൃഷി വകുപ്പിന്റെയും മറ്റു ഏജന്‍സികളുടെയും സഹകരണത്തോടെ പരിശീലനവും ബോധവല്‍കരണവും നടത്തും. ആവശ്യമായ വിത്തും വളവും ലഭ്യമാക്കുന്നതിന് സംവിധാനം കാണും. ഏറ്റവും നല്ല കര്‍ഷകരെയും സംഘത്തെയും ആദരിക്കും.

ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണം ലക്ഷ്യം വെച്ച് 44 കേന്ദ്രങ്ങളില്‍ റിലാക്‌സ് സംഗമങ്ങള്‍ നടക്കും. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ ഷേക്ക്ഹാന്റ് എന്ന പേരില്‍ ബോധവല്‍കരണം നടത്തും.

കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന യോഗം ജില്ലാ എസ് വൈ എസ് സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ടയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുന്നത്ത്, ഉമര്‍ സഖാഫി മൗവ്വല്‍
, അബ്ദു റസാഖ് ഗുണാജെ, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ ഖാദിര്‍ നെല്ലിക്കുന്ന്  പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: