കാസറഗോഡ്: യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി 8ന് കാസറഗോഡ് വെച്ച് നടക്കുന്ന ജില്ലാ റാലിയുടെ പ്രമേയ പഠനവും പദ്ധതി പഠനവും ലക്ഷ്യംവെച്ച് കാസറഗോഡ് സോണ്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ട്രെയിനിങ് ക്യാമ്പ് ഇന്ന് കല്ലക്കട്ട മജ്മഹില് വെച്ച് നടക്കും.
വൈകുന്നേരം 4 മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങളുടെ അദ്യക്ഷതയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ കാദിര് സഖാഫി ഉല്‍ഘടനം ചെയ്യും. പി ബി ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദീഖ് സഖാഫി ബായാര്‍, കരീം ദര്‍ബാര്‍ കട്ട മവാമറല സഅദി ചെങ്കള, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവര്‍ വിവിധ പഠനങ്ങള്‍ക് നേത്രത്വം നല്‍കും.
അബ്ബാസ് സഖാഫി ചേരൂര്‍ , മുഹമ്മദ് ടിപ്പു നഗര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, അലി സഖാഫി , മുനീര്‍ എര്‍മാളം, സമദ് ഹാജി കല്ലക്കട്ട, അബൂബക്കര്‍ ഹാജി ബെവിഞ്ച , മൊയ്ദു ഹാജി എര്‍മാളം , ആസിഫ് ആലംപാടി, താഹിര്‍ ഹാജി, ഏ ആര് മുട്ടത്തൊടി, കാദിര് നെല്ലിക്കുന്ന്, നാസിര്‍ ചേരൂര്‍ സംബന്ധിക്കും.
0 التعليقات: