Tuesday, 15 October 2019

ജീവകാരുണ്യ സേവന രംഗത്ത് യുവാക്കൾ സജീവമാകണം :കല്ലക്കട്ട തങ്ങൾ


കാസറഗോഡ് : ജീവകാരുണ്യ സേവന ദുരന്ത നിവാരണ രംഗങ്ങളിൽ യുവാക്കൾ സജീവമാകണമെന്ന് കേരള മുസ്ലിം ജമാഅത് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അഭിപ്രായപ്പെട്ടു . 

വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളും ആകസ്മിക മരണങ്ങളും സമൂഹത്തിൽ വിധവകളും അനാഥകളും വർധിക്കാൻ കാരണമാകുന്നു. ഒരു നേരത്തെ അന്നതിനും ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ നിസ്സഹായരായവർക് അത്താണികളാവാൻ യുവാക്കൾക് കഴിയണം. ഈ രംഗത്ത് എസ് വൈ എസിന്റെ സാന്ത്വന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
 കല്ലക്കട്ട മജ്മഹുൽ ഹിക്മത്തുൽ ഐദറൂസിയ്യയിൽ നടന്ന എസ് വൈ എസ് കാസറഗോഡ് സോൺ പാഠശാല ഉൽഗാടനം ചെയ്ത്  സംസാരിക്കുകയാ യിരുന്നു അദ്ദേഹം. 

      ജില്ലാ ഫിനാൻസ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പതാക ഉയർത്തി.സോൺ പ്രസിഡന്റ്‌ സയ്യിദ് അബ്ദുൽ കരീം അൽ ഹാദി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ബി ബഷീർ പുളിക്കൂർ സെക്രെട്ടറിമായ മൂസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട വിവിധ പഠനങ്ങൾക് നേതൃത്വം നൽകി. സോൺ നേതാക്കളായ അഹമ്മദ് സഅദി ചെങ്കള, മുനീർ സഅദി നെല്ലിക്കുന്ന്, മുനീർ എർമാളം, ആസിഫ് ആലമ്പാടി, നാസർ ചേരൂർ, ത്വാഹിർ ഹാജി, എ ആർ മുട്ടത്തൊടി, അബ്ദുൽ ഖാദർ നെല്ലിക്കുന്ന് ചർച്ചകൾക് നേതൃത്വം നൽകി. 
അബ്ദുർറസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അലി സഖാഫി ചെട്ടുംകുഴി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: